Saturday, November 9, 2013

അകപ്പെട്ടുപോയവര്‍

16

മറുകര തേടിപ്പോയിരുന്നു
നീലക്കായല്‍ത്താരയില്‍
ഞാനും നീയും നാമും

സ്നേഹപ്പായ്‌വഞ്ചിക്കകം
കണ്ണില്‍ കണ്ണായ് നമ്മള്‍;
കാണാത്തോണിപ്പടിമേലേ
എന്റെ മാറാപ്പായ്‌ നീയും
നിന്റെ മാറാപ്പായ്‌ ഞാനും ​

തോരാക്കണ്ണീര്‍പ്പെയ്ത്തില്‍
തോണി നിറഞ്ഞിട്ടും
നെടുനിശ്വാസക്കാറ്റില്‍
വീശിയുലഞ്ഞിട്ടും
നിന്നെക്കളയാതെ ഞാനും
എന്നെക്കരുതുവാന്‍ നീയും

​മറുകരയെത്താതായപ്പോള്‍
തീക്കാറ്റൂതിയടിച്ചപ്പോള്‍
അഴിമുഖമോടിയടുത്തപ്പോള്‍,
ഒന്നും രണ്ടും ചൊല്ലാതെ
മുന്നും പിന്നും നോക്കാതെ
തോണിയില്‍ നമ്മെയുപേക്ഷിച്ച്
കൈകോര്‍ത്തങ്ങനെ നീന്തി
നീയും ഞാനും മാത്രം

നേരം മങ്ങും നേരത്ത്‌
തീരം പുല്‍കാനോരത്ത്
കാണാകുന്നതിനപ്പുറം -​
ആഴക്കടലിന്‍ ശൂന്യത
മോഹക്കണ്ണിന്‍ ​വശ്യത...
നിലയില്ലാത്തൊരു തോണിയില്‍
തുഴയാനറിയാ നമ്മള്‍ !!!​

(07..11..2013)  

16 Response to അകപ്പെട്ടുപോയവര്‍

November 9, 2013 at 2:05 PM

ഒന്നും അറിയില്ലെങ്കിലും നീയും ഞാനും മാത്രം മതി.....

November 9, 2013 at 2:10 PM

സമര്‍പ്പണം :
എനിക്കും നിനക്കും വേണ്ടി
നമ്മെ കുരുതി കൊടുക്കേണ്ടി വന്നവര്‍ക്ക്

November 9, 2013 at 2:26 PM

കവിത ഒക്കെ മനസിലായി ..സമർപ്പണം കണ്ഫ്യുസിംഗ് ആക്കിയല്ലോ സോണി...:)

November 9, 2013 at 2:43 PM

പായ്‌വഞ്ചി ആയതോണ്ട് 'തുഴഞ്ഞില്ലെങ്കിലും' കുഴപ്പം ഇല്ല. :)
സോണി നിരാശപ്പെടുത്തി ... :(

November 9, 2013 at 5:33 PM

അവസാനവരിയിലെ 'തുഴയല്‍' എന്നാല്‍ നീന്തുക എന്നതായിരുന്നു ഉദ്ദേശിച്ചത്, തോണി മുങ്ങിയാലും നീന്തി രക്ഷപ്പെടാന്‍ അറിയാത്തവര്‍ എന്ന് :(

November 9, 2013 at 7:24 PM

വായിച്ചു ., ആസ്വദിച്ചു - കവിതകളെ നന്നായി വിലയിരുത്താൻ അറിയുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നു......

November 9, 2013 at 8:22 PM

തോണിയില്‍ ഇരിക്കുവോളം സുരക്ഷിതത്വം

November 9, 2013 at 9:56 PM

തോണി അങ്ങനെ അങ്ങ് പായട്ടെ...

November 9, 2013 at 10:16 PM

'ഞാനും, നീയും' മനസിലായി; 'നാം' ആരാണെന്ന് മാത്രം ഒരെത്തുംപിടിയും കിട്ടുന്നില്ലല്ലോ !!
'കായല്‍ത്താര'- എന്ന് പറയാമോ ? - സംശയം !!
'നേരം മങ്ങും നേരത്ത്‌' - ആവര്‍ത്തനം ഒരു കല്ലുകടിയാണ്.
'തീരം പുല്കാനോരത്ത്' - ഈ വരികള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുള്ളതായി തോന്നുന്നില്ല; വരിയെ ഒന്ന് വിഘടിപ്പിച്ചാല്‍ അത് മനസിലാകും !!

നല്ല കാതലുള്ള കവിതകള്‍ പ്രതീക്ഷിക്കുന്നു ! ഭാവുകങ്ങള്‍ !!




November 10, 2013 at 9:49 PM

Entha thoniyil vellam kayariyathu polundallo...

November 12, 2013 at 5:57 PM

ഇഷ്ടമായി

November 13, 2013 at 1:29 AM

ഇനിയൊരു തുഴ വേണം, തുഴയാനും തുഴയല്‍ അറിയാത്തതിനാല്‍ പിടിച്ചു കിടക്കാനും!! ഇഷ്ടായി

November 20, 2013 at 7:51 PM

ഒന്നും രണ്ടും ചൊല്ലാതെ
മുന്നും പിന്നും നോക്കാതെ
തോണിയില്‍ നമ്മെയുപേക്ഷിച്ച്
കൈകോര്‍ത്തങ്ങനെ നീന്തി
നീയും ഞാനും മാത്രം

good.

November 26, 2013 at 9:59 PM

നിലയില്ലാത്തൊരു തോണിയില്‍
തുഴയാനറിയാ നമ്മള്‍ ....

December 11, 2013 at 12:30 PM

നല്ല കവിത 

ശുഭാശംസകൾ ...

December 28, 2013 at 2:33 AM

നേരം മങ്ങും നേരത്ത്‌
തീരം പുല്‍കാനോരത്ത്
കാണാകുന്നതിനപ്പുറം -​
ആഴക്കടലിന്‍ ശൂന്യത
മോഹക്കണ്ണിന്‍ ​വശ്യത...
നിലയില്ലാത്തൊരു തോണിയില്‍
തുഴയാനറിയാ നമ്മള്‍ !!!​

Post a Comment